തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍: തൃപ്തി ദേശായി

Last Updated:
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. 'തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കും' തൃപ്തി ദേശായി ന്യൂസ് 18 നോട് പറഞ്ഞു.
വിമാനത്താവളം മുതല്‍ പോലീസ് സുരക്ഷ വേണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. ഇതിനു പുറമേ ഒപ്പമെത്തുന്ന മറ്റ് 6 യുവതികള്‍ക്ക് കൂടി ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
'ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അയ്യപ്പ ഭക്തര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്. വിമാനത്താവളത്തിലെത്തിയാല്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദര്‍ശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാര്‍ഗമായിരിക്കും ഞങ്ങള്‍ അവലംബിക്കുക. ശബരിമലയില്‍ അക്രമമോ മറ്റോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനും പൊലീസിനുമായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷണം, യാത്ര, ഹോട്ടല്‍ താമസം എന്നിവയുടെ ബില്ലുകള്‍ സമര്‍പ്പിക്കാം' തൃപ്തി ദേശായിയുടെ കത്തില്‍ പറയുന്നു.
advertisement
എന്നാല്‍ തൃപ്തിയുടെ ഈ കത്തിന് പൊലീസ് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. നേരത്തെ എത്തിയ യുവതികള്‍ക്ക് നല്‍കിയ സുരക്ഷയാകും ഇവര്‍ക്കും ഒരുക്കുക.
അതേസയമം ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ യുവതികളുടെ എണ്ണം 800 കഴിഞ്ഞു. 10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് 800 പേരും. മണ്ഡലകാല സുരക്ഷയ്ക്ക് ആകെ വിന്യസിക്കുന്നത് 5200 പോലീസുകാരാണ്. ആദ്യഘട്ടത്തില്‍ ആന്ധ്ര , തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് പോലീസ് എത്തിയേക്കില്ല. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പാണ് കാരണം. എ ഡി ജി പി മാരായ എസ് ആനന്ദകൃഷ്ണന്‍, അനില്‍ കാന്ത് എന്നിവരാണ് സുരക്ഷയുടെ ഏകോപന ചുമതല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍: തൃപ്തി ദേശായി
Next Article
advertisement
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
  • ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ചു.

  • സേജൽ ബാരിയയും ഭർത്താവ് ജയേന്ദ്ര ദാമോറും 2010-ൽ കൊലപാതകക്കേസിൽ 15 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നു.

  • നവംബർ 2 വരെ പരോൾ നീട്ടി, തുടർന്ന് ജയിലിലേക്ക് മടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement