പൂർണമായും ആസൂത്രണം ചെയ്ത നിലയിലാണ് എടിഎം മോഷണം നടത്തിയത്. മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ച ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചിരുന്നു. ഇതിെന ചൊല്ലി നാട്ടുകരുമായി തർക്കം ഉണ്ടായി.
നാട്ടുകാർ വണ്ടി തടഞ്ഞ് വച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസുമായി പ്രതികൾ ഏറ്റുമുട്ടി. പ്രതികൾ പൊലീസിന് നേരെ കത്തി വീശുകയും ചെയ്തു. പ്രതികളുമായുള്ള പൊലീസിന്റെ ഏറ്റുമുട്ടലിനിടെയാണ് ആറംഗ സംഘത്തിൽ ഒരാൾക്ക് പൊലീസിന്റെ വെടിയേറ്റത്. കവർച്ച സംഘത്തിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നതായും സൂചനയുണ്ട്.
advertisement
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കും നാലിനും ഇടയിലായി തൃശൂർ ജില്ലയിലെ മൂന്നിടങ്ങളിലാണ് എടിഎം കവർച്ച നടന്നത്. മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളടയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റും സ്പ്രേ പെയിന്റും അടിച്ചായിരുന്നു കൊള്ള നടത്തിയത്. എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.
