TRENDING:

GOOD NEWS | ഇന്നാണ് ആ പള്ളിമുറ്റത്തെ കല്യാണം; മതത്തിന്‍റെ അതിർത്തി മായ്ച്ച് കളയുന്ന സ്നേഹത്തിന്‍റെ പന്തലിൽ

Last Updated:

പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകള്‍ അഞ്ജു അശോകന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടത്തി കൊടുക്കുന്നത് കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മതത്തിന്‍റെ അതിർത്തി മായിച്ച് മസ്ജിദിനു മുമ്പിലിട്ട പന്തലിൽ അഞ്ജു ശരത്തിന് സ്വന്തമാകുന്ന ദിവസം ഇന്നാണ്. കായംകുളത്ത് ചേരാവള്ളിയിലാണ് മത സൗഹാർദത്തിന്‍റെ സന്തോഷം നൽകുന്ന ആ കല്യാണം. ചേരാവള്ളി മുസ്ലിം പള്ളിക്ക് സമീപത്തെ ഫിത്വറ ഇസ്ലാമിക് അക്കാദമിയിലാണ് വിവാഹ പന്തൽ ഒരുങ്ങുന്നത്.
advertisement

പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകള്‍ അഞ്ജു അശോകന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടത്തി കൊടുക്കുന്നത് കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്‍റെയും മിനിയുടെയും മകനാണ് വരനായ ശരത്. അശോകൻ മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയായ, ജമാഅത്ത് സെക്രട്ടറി നുജുമുദീൻ ആലുംമൂട്ടിലിന്‍റെ സഹായം തേടുകയായിരുന്നു.

ഏതായാലും ബിന്ദുവിന്‍റെ ആവശ്യം പള്ളി കമ്മിറ്റി ഇരുകൈയും നീട്ടി സ്വീകരിച്ചു. പള്ളി കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ തയാറാക്കിയ പ്രത്യേക വിവാഹക്ഷണക്കത്തില്‍ ആയിരുന്നു കല്യാണത്തിനുള്ള ക്ഷണം. ഇന്ന് പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടക്കുന്നത്.

advertisement

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകള്‍ ഉള്‍പ്പടെ എല്ലാം പള്ളി കമ്മിറ്റി വഹിക്കും. ഇതിന് പുറമെ വരന്‍റെയും വധുവിന്‍റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

advertisement

മറ്റു പോംവഴികളൊന്നുമില്ലാതെ വന്നതോടെയാണ് മകളുടെ വിവാഹ ആവശ്യവുമായി ബിന്ദു പള്ളികമ്മിറ്റിയെ സമീപിച്ചത്. ബന്ധുവായ ശശിധരന്‍- മിനി ദമ്പതികളുടെ മകന്‍ ശരത് ശശിയാണ് വരന്‍. കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം വാടക വീടായ അമ്യതാഞ്ജലിയിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്.

ഇതിന് സമീപത്ത് തന്നെയാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയും. നിര്‍ധന കുടുംബാംഗമായ ബിന്ദുവിന്‍റെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഹ്യദയാഘാതം വന്നാണ് മരിച്ചത്. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അശോകന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. ബിന്ദുവിന്‍റെ മൂത്ത മകളാണ് അഞ്ജു. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്.

advertisement

വിവാഹത്തില്‍ ആലപ്പുഴ എം പി ആരിഫ്, കായംകുളം എം എല്‍ എ യു പ്രതിഭ തുടങ്ങിയവര്‍ പങ്കെടുക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
GOOD NEWS | ഇന്നാണ് ആ പള്ളിമുറ്റത്തെ കല്യാണം; മതത്തിന്‍റെ അതിർത്തി മായ്ച്ച് കളയുന്ന സ്നേഹത്തിന്‍റെ പന്തലിൽ
Open in App
Home
Video
Impact Shorts
Web Stories