Also Read-ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്നു: ഒടിയനെതിരെ ശബരീനാഥ് എംഎൽഎ
ഒടിയൻ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള നൊസ്റ്റാൾജിയ മുഴുവൻ പുനഃരാവിഷ്കരിച്ച ഒരു ക്ലാസ് ചിത്രമാണ് ഒടിയൻ.. ശ്രീകുമാറും ലാലും കഠിന പരിശ്രമം തന്നെയാണ് ചിത്രത്തിനായി നടത്തിയിരിക്കുന്നത്. പക്ഷെ അമിത ഹൈപ്പ് പ്രക്ഷകരിലും അമിത പ്രതീക്ഷ വളർത്തി അതാണ് കുറച്ച് ആരാധകരെ നിരാശപ്പെടുത്തിയത്.ചിത്രത്തിനായുള്ള മേക്ക് ഓവറിനായി ലാൽ സഹിച്ച വേദനയെങ്കിലും ഓര്‍മയിൽ വച്ച് മോശം പ്രചാരണം നടത്തി ചിത്രത്തെ കൊല്ലരുതെന്നും മേജർ രവി അഭ്യർത്ഥിക്കുന്നു.
advertisement
ഒടിയൻ കണ്ടതിന് ശേഷം തന്റെ അഭിപ്രായം അറിയിക്കാനാണ് കുറച്ചു നാളുകൾക്ക് ശേഷം താൻ എഫ്ബിയിലേക്ക് വരുന്നതെന്നും അറിയിച്ചു കൊണ്ടായിരുന്നു പ്രതികരണം.
മോഹന്‍ലാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മേജർ രവി. ഇദ്ദേഹം സംവിധാനം ചെയ്ത നാല് ചിത്രങ്ങളിൽ മോഹൻലാൽ ആയിരുന്നു നായകൻ.