TRENDING:

ബ്രൂവറി വിവാദത്തിലും മദ്യ വര്‍ജന നിലപാടിലുറച്ച് എക്‌സൈസ് മന്ത്രി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബ്രൂവറി വിവാദം മുറുകുന്നതിനിടയിലും സര്‍ക്കാരിന്റെ നയം വര്‍ജനമാണെന്ന നിലപാട് ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
advertisement

ഇടതു സര്‍ക്കാറിന്റെ നയം മദ്യവര്‍ജനം ആണ്. മദ്യ നിരോധനം അല്ലെന്നും ആ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂരിലെ ബ്രൂവറിക്ക് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. അനുമതി മാത്രമാണ് നല്‍കിയത്. അന്തിമ ലൈസന്‍സ് നല്‍കിയിട്ടില്ല. ഇനിയും അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കും. ഒരു അഴിമതിയും ഉണ്ടായിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ മുന്‍ ശീലം കൊണ്ടു ഉന്നയിക്കുന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു.

ബ്രൂവറികള്‍ രഹസ്യമായി അനുവദിച്ചതിനു പിന്നില്‍ അഴിമതി ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറികള്‍ക്ക് കിന്‍ഫ്ര സ്ഥലം അനുവദിച്ചതിനെതിരെയും ചെന്നിത്തല ആരോപണം ഉന്നയിച്ചു.

എന്നാല്‍ കിന്‍ഫ്ര സ്ഥലം അനുവദിച്ചില്ലെന്ന നിലപാടിലായിരുന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. അതേസമയം കളമശേരിയില്‍ സ്ഥലം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച പുറത്തു വന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി വിവാദത്തിലും മദ്യ വര്‍ജന നിലപാടിലുറച്ച് എക്‌സൈസ് മന്ത്രി