മന്ത്രിയുടെ വാദം തെറ്റ്; അപേക്ഷ നല്കി 48 മണിക്കൂറിനുള്ളില്‍ ബ്രൂവറിക്ക് ഭൂമി അനുവദിച്ചു
Last Updated:
തിരുവനന്തപുരം: ബ്രൂവറിക്ക് കിന്‍ഫ്ര ഭൂമി നല്‍കിയില്ലെന്ന വ്യവസായ മന്ത്രിയുടെ വാദം തെറ്റ്. പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കിന്‍ഫ്ര ഭൂമി അനുവദിച്ചത്. അതും അപേക്ഷ നല്കി രണ്ട് ദിവസത്തിനുളളില്‍.
അതേസമയം ഭൂമി അനുവദിച്ചിട്ടില്ലെന്നാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന് ഇന്നലെ വ്യക്തമാക്കിയിരുന്നത്. ബ്രൂവറിക്കായി 10 ഏക്കര്‍ അനുവദിക്കാന്‍ തയാറാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പവര്ഇന്ഫ്രാടെക് സി.എം.ഡി അലക്സ് മാളിയേക്കലാണ് കിന്‍ഫ്രയ്ക്ക് അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്താണ് ഭൂമിക്കായി അപേക്ഷ നല്‍കിയത്. അനുവദിച്ചത് കളമശ്ശേരി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലും.
അനുമതി 48 മണിക്കൂറിനുള്ളില്‍
2017 മാര്‍ച്ച് 27 നാണ് പവര്‍ ഇന്‍ഫ്രാടെക് അപേക്ഷ നല്‍കിയത്. മാര്‍ച്ച് 29 ന് അനുമതി നല്കി. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും ഭൂമി ലഭ്യമാണെന്നും കിന്‍ഫ്ര ഉത്തരവില്‍ വ്യക്തമാക്കുന്നു.
advertisement
വെള്ളവും വൈദ്യുതിയും അടക്കം ബ്രുവറക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എക്സൈസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
വ്യവസായിക വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃ്ഷ്ടിക്കുകയാണ് കിന്‍ഫ്രയുടെ ലക്ഷ്യം. അതിലൂടെ സംസ്ഥാനത്തിന് അധിക വരുമാനവും. അതിനാല്‍ ബ്രൂവറി ആരംഭിക്കാന്‍ കാലതാമസം ഉണ്ടാവരുതെന്നും കിന്‍ഫ്ര ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2018 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രിയുടെ വാദം തെറ്റ്; അപേക്ഷ നല്കി 48 മണിക്കൂറിനുള്ളില്‍ ബ്രൂവറിക്ക് ഭൂമി അനുവദിച്ചു