കേരളത്തിന് പുറത്ത്, ബെംഗളൂരുവിലോ ഹൈദരാബാദിലോ ഉള്ള ഹോട്ടലിൽ പോയി ഇത്തരത്തിൽ ബന്ധപ്പെടണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടതെന്നും അവന്തിക ന്യൂസ് 18നോട് പറഞ്ഞു. ടെലഗ്രാം മെസഞ്ചർ വഴി ഓപ്പൺ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന ഡിസപ്പിയറിങ് മെസേജ് വഴിയാണ് രാഹുൽ തന്നോട് ചാറ്റ് ചെയ്തതെന്നും അവന്തിക പറഞ്ഞു.കൊല്ലുമോ എന്ന ഭയം കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു.
ഏകദേശം നാല് മാസം മുൻപാണ് രാഹുൽ ഇങ്ങനെ മെസേജ് അയച്ചത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയലാണ് രാഹുലിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മുതൽ മെസേജുകൾ അയക്കാൻ തുടങ്ങി. ആദ്യം സൌഹൃദ സംഭാഷണങ്ങളായിരുന്നു. പിന്നീട് ഇത്തരത്തിലുള്ള വൈകൃത സംഭാഷണങ്ങളിലേക്ക് രാഹുൽ തന്നെ മാറ്റിയെടുക്കുകയായിരുന്നു. ആദ്യമൊക്കെ തുടർച്ചയായി മെസേജ് അയച്ചിരുന്നു. പിന്നീട് ആരോപണങ്ങൾ ഉണ്ടായതിനെത്തുടർന്ന് മെസേജ് അയയ്ക്കുന്നത് കുറച്ചു. ഇന്ന് രാവിലെയും വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഡിസപ്പിയറിംഗ് മെസേജ് ആയതു കൊണ്ട് സ്ക്രീൻ ഷോട്ട് പോലും എടുക്കാൻ കഴിഞ്ഞില്ല.തുറന്ന് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്തുകളെ ഓർത്ത് ഭയപ്പെട്ടിരുന്നു. ആരെങ്കിലും തുറന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടു വരട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നു. പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷനോട് ഈ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. രാഹുലിന്റെ ലൈംഗിക വൈകൃതത്തെപ്പറ്റി സമൂഹം അറിയണമെന്നും അവന്തിക പറഞ്ഞു.
advertisement