TRENDING:

ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Last Updated:

കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ പ്രവർത്തനക്ഷമമാകുന്നതോടെ ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും

advertisement
കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഭക്തർക്ക് ഇനി വീട്ടിലിരുന്ന് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനായുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും.
News18
News18
advertisement

കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ പ്രവർത്തനക്ഷമമാകുന്നതോടെ ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിൽ മേജർ ക്ഷേത്രങ്ങളിലാകും ഈ സൗകര്യം ലഭ്യമാവുക. തുടർന്ന് ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ (NIC) ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വഴിപാട് ബില്ലിംഗിന് പുറമേ, ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങൾ, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവയും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും. ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേക വെബ്സൈറ്റുകൾ ഉണ്ടാകും. ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ പൂർണ്ണമായി നടപ്പിലാക്കുന്നതോടെ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും മുഴുവൻ വിവരങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ഒരേ സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കും. ഇത് വഴി ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Open in App
Home
Video
Impact Shorts
Web Stories