TRENDING:

ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

Last Updated:

സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതരമായ വീഴ്ചവരുത്തി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക്  റിപ്പോർട്ട് നൽകിയതിനാണ് സസ്‌പെൻഷൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആ സമയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായ ബി മുരാരി ബാബുവിനെയാണ് ദേവസ്വം ബോർഡ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മുരാരി ബാബു
മുരാരി ബാബു
advertisement

2019 ജൂൺ 17 ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കെ  ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക്  റിപ്പോർട്ട് നൽകിയതിനാണ് മുരാരി ബാബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരുവാഭരണ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷമാണു 2019ൽ ഇളക്കിക്കൊണ്ടുപോയത്. 2019 ജൂലൈയിൽ ഇളക്കുമ്പോൾ താൻ ചാർജ് മാറി. ഇളക്കുന്ന സമയത്താണു ഭൗതിക പരിശോധന പൂർണമായി നടക്കുന്നത്. അപ്പോൾ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ അവിടുണ്ട്. സ്വർണം പൂശിയതു തെളിഞ്ഞ് ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാൻ അനുവദിച്ചു എന്നാണ് താൻ റിപ്പോർട്ട് നൽകിയത്.

advertisement

സ്വർണം പൊതിഞ്ഞു എന്നു പറയുമ്പോൾ, ശ്രീകോവിലിനു ചുറ്റുമുള്ള തൂണുകൾ, ദ്വാരപാലക ശിൽപങ്ങൾ, പാത്തി, വേദിക തുടങ്ങിയവയ്ക്ക് എല്ലാം കൂടി പൂശാൻ ഒരു കിലോയോളം സ്വർണമാണ് ഉപയോഗിച്ചത്. വളരെ ചെറിയ അളവിലാണു പുറത്തു സ്വർണം പൂശിയത്. അതിനാലാണു തെളിഞ്ഞത്. മേൽക്കൂര മാത്രമാണു മങ്ങാതിരിക്കാൻ സ്വർണപ്പാളി അടിച്ചതെന്നു തോന്നുന്നു. അതുകൊണ്ടാകും വെയിലും മഴയും ഏറ്റിട്ടും അതു മങ്ങിയില്ല. പൂശിയതാണു തെളിഞ്ഞത്. പാത്തിയും തൂണുകളും വേദികയും ഇപ്പോഴും അവിടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019ൽ സ്വർണം പൂശാനായി പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനാണ് മുരാരി ബാബുവെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2024ൽ വീണ്ടും സ്വർണം പൂശാനായി പാളികൾ നൽകാൻ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories