നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് ചില പരാമർശങ്ങൾ കോടതി നടത്തിയത്. വിചാരണ കാലയളവിൽ പത്തുദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അപ്പോൾത്തന്നെ അരമണിക്കൂറിൽ താഴെ മാത്രമേ കോടതിയിലുണ്ടാകാറുള്ളൂ. പല സമയവും ഉറങ്ങുകയായിരുന്നു പതിവ്. അതൊരു വിശ്രമസ്ഥലമായാണ് അഭിഭാഷക കണ്ടിരുന്നതെന്നും കോടതി പറഞ്ഞു. എല്ലാത്തിനും ശേഷം അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്ന വിമർശനമാണ് അവർ മുന്നോട്ടുവെക്കുന്നതെന്നും കോടതി ആരോപിച്ചു.
advertisement
ഇന്ന് ടി ബി മിനി കോടതിയിൽ ഹാജരായിരുന്നില്ല. അവരുടെ ജൂനിയർ ആയിരുന്നു കോടതിയിലുണ്ടായിരുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ ചില വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ മിനി നടത്തിയിരുന്നു.
Summary: The Trial Court has come down heavily on Adv. T.B. Mini, the lawyer representing the survivor in the actress assault case. The court raised sharp criticisms regarding the advocate's conduct and attendance during the trial. The court noted that the advocate appeared in court for less than ten days throughout the trial proceedings. Furthermore, the court remarked that even when she did appear, she would stay for only about half an hour and was often found sleeping during that time.
