പാലക്കാട് മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ - സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കുഞ്ഞിന് പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
നാല് മാസം പ്രായമുള്ള കുഞ്ഞിന് 2.200 കിലോഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞിന് പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. രണ്ട് വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാനമായ സാഹചര്യത്തിലാണ് മരിച്ചത്.
ഉന്നതി പദ്ധതി പ്രകാരം ഗർഭിണികൾക്ക് പ്രതിമാസം ലഭിക്കേണ്ട 2000 രൂപയുടെ സഹായം സംഗീതയ്ക്ക് ലഭിച്ചിട്ടില്ല. ട്രൈബൽ ഫീൽഡ് റിപ്പോർട്ടർമാർ കൃത്യമായി ഇടപെടാത്തതാണ് ഇത്തരം ദുരവസ്ഥകൾക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. അട്ടപ്പാടിയിലടക്കം നവജാത ശിശുക്കൾ മരിക്കുന്നത് മുൻപും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
advertisement