രാവിലെ 4.30 നാണ് തൃപ്തിയും സുഹൃത്തുക്കളും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാനായില്ല. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മടക്കി അയയ്ക്കാന്‍ തഹസീല്‍ദാരും പൊലീസും ശ്രമിച്ചിരുന്നെങ്കിലും ദര്‍ശന ആവശ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ താമസ സൗകര്യവും വാഹനവും ഒരുക്കിയാല്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെയാണ് വൈകിട്ട് ആറോടെ മടങ്ങുകയാണെന്ന് തൃപ്തി അറിയിച്ചത്.
advertisement
കൊച്ചി വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് 250 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്തിക്കെതിരെ യുവമോർച്ചയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2018 7:30 PM IST