നെഞ്ചില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തുവന്ന വിവരം.
Also Read-CPM |സി.പി.എമ്മിനെന്തും ചെയ്യാമോ?നടപ്പാത കൊടിതോരണങ്ങളില്‍ ആഞ്ഞടിച്ച് ഹൈക്കോടതി
ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഐഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടു ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
advertisement
പ്രതികളെ ദീപുവിനെ ആക്രമിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ദീപുവിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നായിരുന്നു ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ചത്.
