TRENDING:

Marriage | വിവാഹശേഷം രണ്ടു വീടുകളിലേക്ക് പിരിയാൻ കഴിയില്ല; ഇരട്ട സഹോദരിമാര്‍ക്ക് വരന്‍മാരായി ഇരട്ട സഹോദരന്‍മാര്‍

Last Updated:

ജനിച്ച അന്ന് മുതല്‍ എല്ലാം ഒന്നിച്ചായിരുന്ന പവിത്രയ്ക്കും സുചിത്രയ്ക്കും പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്‍മാരുമായുള്ള വിവാഹത്തിലെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ : ഒന്നിച്ച് പിറന്ന ഇരട്ട സഹോദരിമാര്‍ (Twin sisters) വിവാഹശേഷവും ഒരുമിച്ച് തന്നെ. ജനിച്ച അന്ന് മുതല്‍ എല്ലാം ഒന്നിച്ചായിരുന്ന പവിത്രയ്ക്കും സുചിത്രയ്ക്കും പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്‍മാരുമായുള്ള (Twins) വിവാഹത്തില്‍ കലാശിച്ചത്.
advertisement

തലവടി ഇലയനാട്ട് വീട്ടില്‍ ഇ.എന്‍ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെണ്‍മക്കളാണ് പവിത്രയുടേയും സുചിത്രയും. പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടില്‍ മണിക്കുട്ടന്‍, രഗ്‌നമ്മ ദമ്പതികളുടെ ഇരട്ട ആണ്‍മക്കളായ അനുവും വിനുവുമാണ് ഇവരെ വിവാഹം ചെയ്തത്. തലവടി മഹാഗണപതി ക്ഷേത്ര നടയില്‍ വെച്ചായിരുന്നു വിവാഹം.

കുട്ടിക്കാലം മുതല്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കളിച്ചും കഴിഞ്ഞിരുന്ന പവിത്രയും സുചിത്രയും ഇനിയും ഒരുമിച്ചുണ്ടാവുമെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍.

റഷ്യൻ വധുവിന് ജർമ്മൻ വരൻ; വിവാഹം ഗുജറാത്തിൽ ഹിന്ദു ആചാരപ്രകാരം

advertisement

ജർമ്മൻ വരനും (German Groom) റഷ്യൻ വധുവും (Russian Bride) ഗുജറാത്തിലെ (Gujarat) ഒരു ഗ്രാമത്തിൽ വിവാഹിതരായി. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവാഹം (Wedding) എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. മറ്റൊന്നുമല്ല, സ്നേഹം തന്നെയാണ് ഇതിന് പിന്നിലെ കാരണം. ക്രിസ് മുള്ളർ എന്ന ജർമ്മൻ യുവാവും റഷ്യക്കാരിയായ ജൂലിയ ഉഖ്വാകറ്റിനയും ഹിന്ദു ആചാരപ്രകാരം ഗുജറാത്തിലെ സർവോദയ ഗ്രാമം സാക്ഷിയായാണ് വിവാഹിതരായത്.

ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വരൻ ക്രിസ് മുള്ളർ ജർമ്മനിയിലെ ഒരു സമ്പന്ന കുടുംബത്തിൽ പെട്ടയാളാണ്, എന്നാൽ ആത്മീയത തേടി തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലാണ് താമസിക്കുന്നത്. തന്റെ ആഡംബര കാർ വിറ്റ മുള്ളർ ആ പണം കൊണ്ട് വളരെ ദൂരം സഞ്ചരിച്ചു. ഭൂമിയിലെ മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും അദ്ദേഹം പോയി. ഒടുവിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കി. ഇതിനിടെ ജൂലിയ ഉഖ്‌വകറ്റിന എന്ന റഷ്യൻ യുവതിയെ കണ്ടുമുട്ടുകയും ഇരുവരും ഒരുമിച്ച് ആത്മീയ പരിശീലനം നേടുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രാമത്തിലെ ലാഭായ് പട്ടേൽ എന്ന വ്യക്തിയാണ് ഇവരുടെ വിവാഹത്തിന് വേണ്ട ഏർപ്പാടുകൾ നടത്തിയത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. വരന്റെയും വധുവിന്റെയും വസ്ത്രങ്ങളും പരമ്പരാഗത രീതിയിൽ തന്നെയുള്ളതായിരുന്നു. വധുവും വരനും സപ്തപദി (അഗ്നിക്ക് ചുറ്റും ഏഴ് പ്രദക്ഷിണം) നടത്തിയാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത് ലാലാഭായ് പട്ടേലിന്റെ കുടുംബമായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഗണേശ പൂജയും ഹൽദി ചടങ്ങും വരെ നടത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Marriage | വിവാഹശേഷം രണ്ടു വീടുകളിലേക്ക് പിരിയാൻ കഴിയില്ല; ഇരട്ട സഹോദരിമാര്‍ക്ക് വരന്‍മാരായി ഇരട്ട സഹോദരന്‍മാര്‍
Open in App
Home
Video
Impact Shorts
Web Stories