TRENDING:

നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത: രണ്ടു മരണം

Last Updated:

വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, മത്തായി ഈശോ എന്നിവരാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍(42), വേങ്ങൽ ആലുംതുരുത്തി മാങ്കുളത്തിൽ മത്തായി ഈശോ(68) എന്നിവരാണ് മരിച്ചത്. മരുന്ന് തളിച്ച മറ്റ് മൂന്നുപേർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആലുംതുരുത്തി കങ്ങഴപ്പറമ്പിൽ ഉണ്ണികൃഷ്ണൻ(47), കഴപ്പിൽ പ്രഭാകരൻ(55), സുനിൽകുമാർ(40) എന്നിവരാണ് ചികിത്സയിലുള്ളത്.
advertisement

ജനുവരി 16 ബുധനാഴ്ച വൈകിട്ടോടെ പെരിങ്ങര വേങ്ങൽ ഇരുകരപാടത്ത് ഇലചുരുട്ടിപ്പുഴുവിന് കീടനാശിനി തളിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെടുകയും പിറ്റേദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ സനൽകുമാറിനെയാണ് ആദ്യം ആശുപത്രിയിൽ എത്തിച്ചത്. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മത്തായിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മറ്റ് മൂന്നുപേരും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

advertisement

Also Read: വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചയാളെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

ക്യൂനാൽഫോസ്, സൈപെർ മെത്രി എന്നീ രാസവസ്തുക്കൾ അടങ്ങിയ വിരാട് എന്ന കീടനാശിനിയാണ് ഇവർ തളിച്ചത്. നിരോധിത കീടനാശിനികളുടെ പട്ടികയിൽ വരുന്നതല്ലെങ്കിലും ഇത് നേർപ്പിക്കുന്നതിന്‍റെ അനുപാതം സംബന്ധിച്ച് കർഷകർക്ക് വേണ്ടത്ര ധാരണയില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം. അളവിൽ കൂടുതൽ മരുന്ന് ചേർത്ത് ഉപയോഗിച്ചാൽ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇരുകര പാടശേഖരം ഉൾപ്പെടുന്ന പെരിങ്ങരയിൽ മൂന്നുമാസമായി കൃഷി ഓഫീസർ ഇല്ലെന്ന ആക്ഷേപവുമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത: രണ്ടു മരണം