വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചയാളെ വിഷം ഉള്ളില്ച്ചെന്ന് മരിച്ച നിലയില് കണ്ടെത്തി
വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചയാളെ വിഷം ഉള്ളില്ച്ചെന്ന് മരിച്ച നിലയില് കണ്ടെത്തി
ഭര്ത്താവ് മരിച്ച വീട്ടമ്മ ജോണ്റോസിന്റെ വിവാഹഭ്യര്ത്ഥന നിരസിച്ചതാണ് പ്രകോപനത്തിനു പിന്നിലെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കുലശേഖരം: അയല്വാസിയായ വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവിനെ വിഷം ഉള്ളില്ച്ചെന്ന് മരിച്ച നിലയില് കണ്ടെത്തി. തിരുവട്ടാറിനടുത്ത് ഏറ്റക്കോട് സ്വദേശി ജോണ്റോസി (28) നെയാണ് റബ്ബര് തോട്ടത്തില് മരിച്ച നിലയില് കണ്ടത്. കെട്ടിട നിര്മ്മാണ തൊഴിലാളിയാണ് ഇയാള്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാള് അയലാല്വാസിയായ വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ നാഗര്കോവില് മെഡിക്കല് കോളേജില് ചികിത്സയിലാണ്. ഇവരുടെ വീട്ടിലെത്തിയായിരുന്നു ജോണ്റോസിന്റെ ആക്രമണം.
ഭര്ത്താവ് മരിച്ച വീട്ടമ്മ ജോണ്റോസിന്റെ വിവാഹഭ്യര്ത്ഥന നിരസിച്ചതാണ് പ്രകോപനത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.