സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓണത്തിന് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സർക്കാർ ഇടപെടലിലൂടെ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു.
advertisement
നിലവിൽ വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. വെളിച്ചെണ്ണ ഉടനെത്തും. വിപണിയിൽ ലഭ്യമാകുന്ന മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവസ്ഥ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്‌ക്കും അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെയും സപ്ലൈക്കോയിലൂടെ വെളിച്ചെണ്ണ വാങ്ങാം. ഇത് പ്രകാരം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് ഒണം പ്രമാണിച്ച് നൽകുന്നത്.