TRENDING:

ഹർത്താൽ: രണ്ട് പഞ്ചായത്തുകളെ ഒഴിവാക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: വെള്ളിയാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് ശബരിമലയുടെ ഇടത്താവളമായ കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ ഒഴിവാക്കി. എരുമേലി ടൗണിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് അയ്യപ്പഭക്തന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അയ്യപ്പഭക്തരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement

ഒരു രാഷ്ട്രീയ പാർട്ടിയുടെ സമര പന്തലിൽ എത്തി അവർ ഉയർത്തിയ അതേ ആവശ്യം ഉന്നയിച്ച് ഒരാൾ ആത്‍മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  എം.ടി രമേശ് പറഞ്ഞു. അയ്യപ്പന് വേണ്ടിയാണ് ഞാൻ മരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞാണ് അദ്ദേഹം ആത്‍മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തി ബോധം മറയുന്നത് വരെ ഇതേ കാര്യം അദ്ദേഹം പറയുന്നുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിക്കാൻ ബിജെപി നിർബന്ധിതമായത്. ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താൽ: രണ്ട് പഞ്ചായത്തുകളെ ഒഴിവാക്കി