സംസ്ഥാനത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ
Last Updated:
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് അയ്യപ്പഭക്തന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലെന്ന് ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അയ്യപ്പഭക്തരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ സമര പന്തലിൽ എത്തി അവർ ഉയർത്തിയ അതേ ആവശ്യം ഉന്നയിച്ച് ഒരാൾ ആത്‍മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് എം.ടി രമേശ് പറഞ്ഞു. അയ്യപ്പന് വേണ്ടിയാണ് ഞാൻ മരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞാണ് അദ്ദേഹം ആത്‍മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തി ബോധം മറയുന്നത് വരെ ഇതേ കാര്യം അദ്ദേഹം പറയുന്നുമുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സർക്കാരിന്റെ പിടിവാശിയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിക്കാൻ ബിജെപി നിർബന്ധിതമായത്. ഇതിനോട് എല്ലാവരും സഹകരിക്കണം.
advertisement
ശബരിമല ഉൾപ്പടെയുള്ള തീർഥാടകർ, അഖിലേന്ത്യാ പരീക്ഷകൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എം ടി രമേശ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായർ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ അദ്ദേഹം വൈകിട്ടോടെ മരിച്ചു. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്‌കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. "സ്വാമി ശരണം, ശബരിമലയ്ക്കു വേണ്ടി ഇതേ ചെയ്യാനുള്ളൂ, ഭാരത് മാതാ കി ജയ്" എന്നു വിളിച്ചാണ് പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 5:59 PM IST