ജനുവരി 15ന് ശേഷം ചൈനയില്‍ നിന്നെത്തിയവരായതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നിവര്‍. 310 പേരാണ് കോഴിക്കോട് കോഴിക്കോട് ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേരും കോര്‍പറേഷന്‍ പരിധിയിലാണ് കഴിയുന്നത്.അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത മാക്കാനൊരുങ്ങിയിരിക്കുകയാണ് കോഴിക്കോട് കോര്‍പറേഷന്‍. അടിയന്തര കൗണ്‍സില്‍ ചേര്‍ന്നാണ് തീരുമാനം.
Also Read- കൊറോണ ഭീതി; കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക
ഓാരോ വാര്‍ഡിലും അതത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സമിതിയുണ്ടാക്കും. നിപ കാലത്തെ പ്രതിരോധ സംവിധാനങ്ങള്‍ തന്നെ കൊറോണയ്ക്കും അവലംബിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കോഴിക്കോട് നാലു പേര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാനാണ് സമിതിയുടെ തീരുമാനം. നഗരപരിധിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
advertisement