TRENDING:

അട്ടപ്പാടിയിൽ രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ മരിച്ചു; പരിശോധനയിൽ കോവിഡ് പോസിറ്റീവ്

Last Updated:

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അട്ടപ്പാടിയിൽ (Attappady) ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ മരിച്ചു. പരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് തെളിഞ്ഞു. താഴെ അബ്ബന്നൂർ കബളക്കാട്ടിലെ സ്വാദീഷാണ് മരിച്ചത്. രാവിലെ ശ്വാസ തടസ്സമുണ്ടായതിനെ തുടർന്നാണ് ആദിവാസി ബാലനെ ഊരിൽ നിന്നു കൂക്കൻ പാളയം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയുന്നതിനായി 2013 മുതൽ എട്ട് വർഷത്തിനിടെ 131 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഈ കാലയളവിൽ ഉണ്ടായ 121 ശിശുമരണങ്ങൾ ഒഴിവാക്കുന്നതിൽ നിന്നും ഈ സാമ്പത്തിക സഹായം പരാജയപ്പെട്ടുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. അട്ടപ്പാടിയിൽ 2013ൽ മാത്രം 47 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതാണ് സർക്കാർ ഇടപെടലിന് പ്രേരകമായത്.

2022 ജനുവരി 10 ന് പുതൂര്‍ നടുമുള്ളി ഊരിലെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. അട്ടപ്പാടിയിലെ ഈ വർഷത്തെ ആദ്യ ശിശുമരണമായിരുന്നു ഇത്. കണക്കുകൾ പ്രകാരം 2021ൽ ഒന്പത് ശുശുമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

advertisement

ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി 28.77 ശതമാനമായിരിക്കെ, ഇത് ആറ് ശതമാനത്തിൽ താഴെ പരിമിതപ്പെടുത്തിയതിൽ കേരളം അഭിമാനിക്കുന്ന അതേ വേളയിലാണ് അട്ടപ്പാടിയിലെ ഈ ദാരുണ ചിത്രം പുറത്തുവന്നത്.

അട്ടപ്പാടിയിലെ സ്ത്രീകളിൽ ഭൂരിഭാഗവും വിളർച്ചയുള്ളവരാണെന്നും സിക്കിൾ സെൽ അനീമിയ മേഖലയിൽ സാധാരണമാണെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

advertisement

Summary: A two-year-old kid from Attappadi died on January 29 after he was suffering breathing difficulties. The baby boy was later tested positive for Covid 19. His life could not be saved despite being taken to a hospital

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അട്ടപ്പാടിയിൽ രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ മരിച്ചു; പരിശോധനയിൽ കോവിഡ് പോസിറ്റീവ്
Open in App
Home
Video
Impact Shorts
Web Stories