അതേ സമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ (Rain Havoc) മരിച്ചവരുടെ എണ്ണം 20 ആയി. കോട്ടയം (Kottayam) ഏന്തയാര്‍ (Enthayar) വല്യന്ത സ്വദേശിനി സിസിലി (65) യുടെ മരണമാണ് ഒടുവിലായി സ്ഥിരീകരിച്ചത്. ഇതോടെ കോട്ടയം ജില്ലയിലും മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 13 ആയി. കോട്ടയം കൂട്ടിക്കലില്‍ (Koottickal) ഉരുള്‍പൊട്ടലില്‍ (landslide) മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തി. പ്ലാപ്പള്ളിയില്‍ നിന്ന് നാലു മൃതദേഹങ്ങളും കാവാലിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കിട്ടിയത്. ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍ എന്നയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കില്‍പ്പെട്ട രാജമ്മയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി.
advertisement
ഇടുക്കി കൊക്കയാറില്‍ (Kokkayar) ഉരുള്‍പൊട്ടലില്‍ (Landslide) മരിച്ച നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷാജി ചിറയില്‍ (56), ചേരിപ്പുറത്ത് സിയാദിന്റെ മകള്‍ അംന (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ (8),
അഹിയാന്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നു കുട്ടികളും കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു
സിയാദിന്റെ ഭാര്യ ഫൗസിയ, മറ്റൊരു കുട്ടി അമീന്‍ എന്നിവരെയും കാണാതായിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനിയും നാലുപേരെ കണ്ടെത്താനുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ (Revenue Minister K Rajan) അറിയിച്ചു.
ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസമായി. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം ഇരച്ചുകയറി. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി.
