Also Read- തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
ഇടുക്കി വണ്ടൻമേടിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളും ഇന്ന് മുങ്ങി മരിച്ചു. വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്താണ് സംഭവം. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ച് സുഹൃത്തുക്കളാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേർ രക്ഷപെട്ടു. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന ഫയർഫോഴ്സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
advertisement
അതേസമയം, മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ അമരമ്പലം പുഴയിൽ കാണാതായ മുത്തിശ്ശിയുടേയും പേരമകളുടേയും മൃതദേഹം കണ്ടെത്തി. അനുശ്രീ, മുത്തശ്ശി സുശീല എന്നിവരെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുഴയിൽ കാണാതായത്. കാണാതായ ഇടത്ത് നിന്നും രണ്ട് കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.