TRENDING:

ബ്രൂവറി അഴിമതി ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബ്രൂവറി അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യു.ഡി.എഫ് യോഗം.
advertisement

സംസ്ഥാനത്ത് ബിയര്‍ നിര്‍മ്മാണത്തിനുള്ള മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്പാദിപ്പിക്കാനുള്ള ഒരു ഡിസ്റ്റിലറിയും ആരംഭിക്കുന്നതിന് അതീവ രഹസ്യമായി അനുമതി നല്‍കിയതിലൂടെ കോടികളുടെ അഴിമതിയാണ് സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിലോ, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലോ പ്രഖ്യാപിക്കാതെയും മന്ത്രിസഭാ യോഗത്തില്‍ പോലും വയ്ക്കാതെയും പിന്‍വാതിലിലൂടെ നടത്തിയ ഈ വന്‍അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണെന്നും യു.ഡി.എഫ് പ്രമേയത്തിൽ കുറ്റപ്പെടുത്തി.

advertisement

'എക്‌സൈസ് മന്ത്രിയുടെത് കുറ്റസമ്മതം', അഴിമതി ആരോപണം ആവർത്തിച്ച് ചെന്നിത്തല

19 വര്‍ഷമായി സംസ്ഥാനം പിന്തുടരുന്ന പൊതുനയത്തില്‍ മാറ്റം വരുത്തി ബ്രുവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനമെടുത്തത് ഭരണ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയും ഘടകകക്ഷികളെ അറിക്കാതെയും രഹസ്യമായാണ് എന്നതില്‍ നിന്നു തന്നെ ഇതിലെ അഴിമതി വ്യക്തമാണ്. താത്പര്യ പത്രം ക്ഷണിക്കാതെ ഇഷ്ടക്കാരില്‍ നിന്ന് കോടികള്‍ വാങ്ങി അനുമതി നല്‍കിയതിലൂടെ അഴിമതിക്കെതിരെ വലിയ വാചകമടി നടത്തുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

advertisement

ബ്രൂവറി: ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ടി.പി. രാമകൃഷ്ണൻ

കണ്ണൂരില്‍ വാരത്ത് ശ്രീധരന്‍ ബ്രുവറി പ്രൈവറ്റ് ലിമിറ്റഡിന് പ്രതിമാസം 5 ലക്ഷം കെയ്‌സ് ബീയര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്കും പാലക്കാട് എലപ്പുള്ളിയില്‍ അപ്പോളാ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവര്‍ഷം അഞ്ച് ഹെക്ടാ ലിറ്റര്‍ ബിയര്‍ നിര്‍മ്മിക്കുന്നതിനുള്ള ബ്രൂവറിക്കും, എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറിക്കും, തൃശ്ശൂര്‍ ജില്ലയില്‍ ശ്രീചക്രാ ഡിസ്റ്റിലറിക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിനായി കോംപൗണ്ടിംഗ് ബെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് പളാന്റിനും അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവുകളില്‍ തന്നെ അഴിമതിയുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് ബ്രൂവറി തുടങ്ങുന്നതിന് കിന്‍ഫ്രയില്‍ നിന്ന് പത്തേക്കര്‍ സര്‍ക്കാര്‍ വക ഭൂമി വിട്ടു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ ബ്രൂവറിയുടെ ശേഷി എത്രയെന്ന് പോലും പറയുന്നില്ല. അതേ പോലെ തൃശ്ശൂരില്‍ ഡിസ്റ്റിലറി തുടങ്ങാന്‍ ശ്രീചക്രാ ഡിസറ്റിലറിക്ക് അനുമതി നല്‍കുമ്പോള്‍ തൃശ്ശൂരില്‍ എവിടെയാണെന്നും വ്യക്തമാക്കുന്നില്ല. ബ്രുവറി എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കും മുന്‍പ് തന്നെ അനുമതി നല്‍കിയിരിക്കുകയാണ്. ഇതെല്ലാം അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നും യുഡിഎഫ് ആരോപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി അഴിമതി ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്