മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക നേതാവ് പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്. ഇത് 1970 ല്‍ കേരളം തിരിച്ചറിഞ്ഞതാണ്. ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് പിണറായിക്ക്. സമരത്തിന്റെ സഹനത്തിന്‍രെ നിരവധി കഥകളുണ്ട്.
സ്വര്‍ണക്കടത്ത് ആദ്യ എപ്പിസോഡ് നിര്‍മ്മാതാക്കളായ കോണ്‍ഗ്രസിന് നഷ്ടമാണ്. പിണറായി വിജയനെ സ്വപ്നയെ കാണിച്ച് പേടിപ്പിക്കേണ്ട. രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കെട്ടി പൊക്കിയ കളളക്കഥയാണിത്. അഡ്വ കൃഷ്ണരാജ് വർഗീയ ഭ്രാന്തനാണെന്നും എ എൻ ഷംസീർ പറഞ്ഞു.
പിണറായി വിജയന്‍ പ്രകാശം പരത്തുന്ന നേതാവാണ്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ? സഹിഷ്ണുത എന്താണെന്ന് സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണം. പ്രതിപക്ഷത്തെ രക്ഷിക്കാന്‍ വന്ന വി ഡി സതീശന്‍ പവനായിയെപ്പോലെ ശവമായിയെന്നും ഷംസീര്‍ പറഞ്ഞു.
advertisement
Also Read-ആക്ഷേപ ഹാസ്യപരിപാടികൾക്ക് സഭാ ദൃശ്യങ്ങൾ ഉപയോഗിക്കരുത്; മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്നും സ്പീക്കർ
പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: കെടി ജലീൽ
സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ ആവിയായി പോയെന്ന് കെ ടി ജലീൽ പറഞ്ഞു. പച്ച നുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഖുർആനിൽ സ്വർണം കടത്തിയെന്ന കള്ളം പ്രചരിപ്പിക്കുകയാണ് യുഡിഎഫും ബിജെപിയും. ചക്ക ചൂഴ്ന്നു നോക്കുന്നതു പോലെയാണ് ഇഡി എന്നെ ചോദ്യം ചെയ്യുന്നത്. ആരുടെയെങ്കിലും രോമത്തിൽ തൊടാൻ ഇഡിക്ക് കഴിഞ്ഞോയെന്നും കെ ടി ജലീൽ ചോദിച്ചു.
