പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ലെന്നും മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണമെന്നും സജി പറഞ്ഞു. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
Also read-കേരളാ കോൺഗ്രസുകളുടെ 'അപര' പാര തുടരും;കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാർ
തന്നെ പലതവണ വിളിച്ചു അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി കൊണ്ട് താൻ കരഞ്ഞു പോയിട്ടുണ്ടെന്നും ഭാര്യയോട് മാത്രം ആണ് ഇക്കാര്യം പറഞ്ഞതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് 5 ദിവസം മുൻപ് പിജെ ജോസഫിനെ കണ്ട് പരാതി പറഞ്ഞെന്നും സജി പറയുന്നു. നോമിനേഷൻ സമയത്തും തന്നെ ഒഴിവാക്കിയെന്നും തനിക്ക് വരുന്ന കത്ത് പോലും പാർട്ടി ഓഫീസിൽ നിന്ന് തനിക്ക് തരാറില്ലെന്നും സജി ആരോപിക്കുന്നു.
advertisement
