ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്താകമാനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അത്തരത്തിൽ നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞകാലത്തേതുപോലെ തന്നെ ഇത്തവണയും പ്രാദേശിക തലത്തില്‍ ഉണ്ടാകുമെന്ന് പിഎംഎ സലാം മനോരമ ന്യൂസിനോട് പറഞ്ഞു.
ബിജെപി അടക്കമുള്ള ഫാസിസ്റ്റ് സംഘടനകളെ എതിര്‍ത്തുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകുന്നതെന്നും സലാം പറയുന്നു. അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ സഹായിച്ചിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും സഹായിക്കും.
advertisement
പിണറായിയും കൊടിയേരിയും പലവട്ടം ജമാ അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹം ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധമുയര്‍ത്തി യുഡിഎഫിനെ കല്ലെറിയാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുൻ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പലവട്ടം ജമാ അത്തെ ഇസ്ലാമിയുടെ കോഴിക്കോട് മാവൂര്‍ റോഡിലെ ജമാ അത്തെ ഇസ്ലാമിയുടെ ആസ്ഥാനമായ ഹിറാ സെന്ററിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നും ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നപ്പോള്‍ താനും പലപ്പോഴും അവര്‍ക്കൊപ്പം പോയിട്ടുണ്ട് എന്നും സലാം പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തനിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.
പത്തുമുപ്പതുകൊല്ലം ജമാ അത്തെ ഇസ്ലാമി എല്‍എഡിഎഫിന് നിരുപാധിക പിന്തുണ കൊടുത്തിരുന്നു എന്നും താനടക്കം എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിന് ഒപ്പമായിരുന്നു എന്നും പറഞ്ഞ പിഎംഎ സലാം എസ്ഡിപിഐയുമായും സഖ്യത്തിന് സിപിഎം ശ്രമിച്ചിരുന്നതായി ആരോപിച്ചു.