'സര്‍ക്കാര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തുടക്കത്തില്‍ സ്വീകരിച്ച നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. തങ്ങളുടെ അഭിപ്രായം കേട്ടശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ച് നിന്നു. ഞങ്ങളെല്ലാവരും യുഡിഎഫ് നിലപാട് അറിയിച്ചു, പക്ഷേ മുഖ്യമന്ത്രി അതൊന്നും അംഗീകരിച്ചില്ല.' ചെന്നിത്തല പറഞ്ഞു.
സർക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം;സർവകക്ഷി യോഗം പരാജയം
ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് ലഭിച്ച സുവര്‍ണ്ണാവസരം ആയിരുന്നു. അത് ഇല്ലാണ്ടെക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 'രണ്ട് നിര്‍ദ്ദേശങ്ങളായിരുന്നു ഞങ്ങള്‍ ഉന്നയിച്ചത്. റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചതിനാല്‍ സാവകാശം നേടാന്‍ സര്‍ക്കാര്‍ തയ്യാറാകണം ഹര്‍ജി പരിഗണിക്കാന്‍ ജനുവരി 22 വരെ സാവകാശം ഉള്ളതിനാല്‍ അതുവരെ വിധി നിര്‍ത്തിവെക്കണം. എന്നാല്‍ രണ്ടഭിപ്രായവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പിന്നെ യോഗത്തിനു എന്ത് പ്രസക്തിയാണുള്ളത്.' ചെന്നിത്തല ചോദിച്ചു.
advertisement
കേരളത്തിലെ ഭക്ത ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാനുള്ള നല്ല അവസരമായിരുന്നു അത് ഉപയോഗിച്ചില്ല. സര്‍ക്കാര്‍ തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ദൗര്‍ഭാഗ്യകരമായിപ്പോയി ഇത് അംഗീകരിക്കാന്‍ കഴിയില്ല വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസും സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്നും യോഗം വെറും പ്രഹസന്നമായിപ്പോയെന്നും അവിടെയുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും ഉത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.
