വകുപ്പ് സെക്രട്ടറിയായിരുന്ന എ ജയതിലകുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതിന് മുൻപ് പ്രശാന്ത് ഫയലുകള്‍ അന്നത്തെ മന്ത്രി രാധാകൃഷ്ണനെ ഏൽപിച്ചത്. 'ഉന്നതി'യുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മന്ത്രിയുടെ ഓഫീസിൽ കിട്ടിയെന്ന് വ്യക്തമാക്കി എ ജയതിലക് തന്നെ മേയ് 14ന് കത്ത് നൽകി. പ്രശാന്തിന് പിന്നാലെ സിഇഒ ആയി ചുമതലയേറ്റ കെ ഗോപാലകൃഷ്ണനാണ് ജയതിലക് കത്ത് നൽകിയത്. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചില്ല.
Also Read- ഐഎഎസ് ഓഫീസർമാരായ എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്പെൻഷൻ
advertisement
പ്രശാന്തിന് പകരം 'ഉന്നതി' സിഇഒയായ കെ ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് താൻ ഫയലുകൾ മുക്കിയെന്ന് റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. കെ ഗോപാലകൃഷ്ണൻ വാട്സാപ്പിൽ മല്ലു ഹിന്ദു ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവരം ചോർത്തി നൽകിയത് പ്രശാന്താണെന്ന സംശയം കാരണമാണ് ഫയൽമുക്കിയെന്ന ആരോപണം എതിർപക്ഷം പുറത്തുവിട്ടതെന്നാണ് സൂചന.