TRENDING:

കേരളാ സർക്കാർ‌ ഓഫീസിലും ഇനി യുപിഐ സേവനം; ഉത്തരവിറക്കി ധനവകുപ്പ്

Last Updated:

സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യുപിഐ വഴി പണം നൽകാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
advertisement

Also read-ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ? സര്‍ക്കാര്‍ ഓഫീസിൽ പാട്ടിനൊപ്പം റീൽസ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനായി സർക്കാർ ഓഫിസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം. 2018ൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിച്ച് പണം സ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളാ സർക്കാർ‌ ഓഫീസിലും ഇനി യുപിഐ സേവനം; ഉത്തരവിറക്കി ധനവകുപ്പ്
Open in App
Home
Video
Impact Shorts
Web Stories