TRENDING:

Foreclosure Controversy | 'ഇത് രണ്ടാംജന്മം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി'; അജേഷും കുടുംബവും വീട്ടില്‍ തിരിച്ചെത്തി

Last Updated:

ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജേഷ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: മുവാറ്റുപുഴയിലെ ജപ്തി നടപടിയ്ക്കും വിവാദങ്ങള്‍ക്കും ശേഷം ഗൃഹനാഥന്‍ അജേഷും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബാങ്ക് അജേഷിന്റെ വീട് ജപ്തി ചെയ്തത്. പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ എത്തി പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് മൂന്ന് പെണ്‍മക്കളെ വീട്ടില്‍ നിന്നിറക്കി ജപ്തി ചെയ്തത് വിവാദത്തിന് വഴിവെച്ചിരുന്നു.
advertisement

വീടിന്റെ ബാധ്യത മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജേഷ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വലിയ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അജേഷ് പറഞ്ഞു. ഇത് തന്റെ രണ്ടാംജന്മം ആണെന്നും അദ്ദേഹം പറഞ്ഞു.

Also Read-മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത  കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ എംഎൽഎ; ബാങ്കിന് കത്ത് നൽകി

ബാങ്കില്‍ നിന്ന് പണമെടുത്തതിനശേഷം മൂന്നുപ്രാവശ്യം പലിശ അടച്ചിട്ടുണ്ട് എന്നും പിന്നീട് ലോക്കഡോണ്‍ വന്നതിനെത്തുടര്‍ന്ന് പലിശ അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്‌തെന്ന് അജേഷ് പറയുന്നു. വാടക കൊടുക്കാന്‍ സാധിക്കാതെ സ്വന്തമായി നടത്തിയിരുന്ന സ്റ്റുഡിയോ അടച്ച് പൂട്ടേണ്ടി വന്നു. ഇതിനിടയില്‍ അറ്റാക്ക് വരികയും തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് ബാങ്കിലെ പൈസ കൊടുക്കാന്‍ സാധിക്കാതിരുന്നതെന്ന് അജേഷ് പറഞ്ഞു.

advertisement

ഇക്കാര്യം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത് അജേഷ് ബാങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും നല്‍കിയില്ല എന്നാണ്. ഇത് അജേഷ് നിഷേധിച്ചു. നിരവധി തവണ ബാങ്കില്‍ എത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് അജേഷ് വ്യക്തമാക്കി.

Also Read-അപമാനിച്ചവരുടെ പണം വേണ്ട; വീഴ്ച മറയ്ക്കാന്‍ ബാങ്കിന്റെ ശ്രമം; എംഎല്‍എയ്‌ക്കൊപ്പമെന്നും അജേഷ്

നാല് പ്രാവശ്യം അറ്റാക്ക് വരികയും ചികിത്സയ്ക്കായി ഒരുപാട് പണം ആവശ്യമായി വരികയും ചെയ്തു. നാല് മക്കളുടെ വിദ്യാഭ്യാസം നടത്താന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്ന്് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ മുഴുവന്‍ കട ബാധ്യതയാണ് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഏറ്റെടുത്തിരിക്കുന്നത്

advertisement

തുടര്‍ന്നുള്ള എല്ലാ സഹായവും എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായും അജേഷ് പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Foreclosure Controversy | 'ഇത് രണ്ടാംജന്മം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി'; അജേഷും കുടുംബവും വീട്ടില്‍ തിരിച്ചെത്തി
Open in App
Home
Video
Impact Shorts
Web Stories