കേന്ദ്രവിമര്‍ശനത്തിനിറങ്ങുന്നവര്‍ കേരളം എന്തുകൊണ്ട് ഇപ്പോഴും രോഗവ്യാപനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആര്‍ജവം കൂടി കാട്ടണമെന്ന് മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ മികച്ച ഉദാഹരണം. കേന്ദ്രം ബോധപൂര്‍വം വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കലാണ് ലക്ഷ്യം.
വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടത്താന്‍ അടുത്ത 15 ദിവസം എത്ര ഡോസ് ലഭ്യമാക്കുമെന്ന് ഓരോ സംസ്ഥാനത്തെയും അറിയിക്കാറുണ്ട്. ഇപ്പോഴത്തേത് ക്ഷാമമല്ലെന്ന ഉത്തമബോധ്യത്തോടെയാണ് കേരള സര്‍ക്കാര്‍ ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
advertisement
നല്‍കുന്ന വാക്‌സീന്‍ വേണ്ട രീതിയില്‍ വിതരണം ചെയ്യുന്നില്ല എന്ന കേന്ദ്ര വിമര്‍ശനത്തോടുള്ള പ്രതികാരമാണ് ഈ വാര്‍ത്ത. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സീന്‍ വിതരണവും രാജ്യത്താകെ 91% പൂര്‍ത്തിയായങ്കിലും കേരളത്തില്‍ 74% മാത്രമാണ്. ഈ കണക്ക് പുറത്തു വന്നതിന്റെ ജാള്യത മറയ്ക്കാനാണ് വാക്‌സീന്‍ ക്ഷാമമെന്ന വാര്‍ത്ത.
ഈ 15 ദിവസം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയ വാക്‌സീന്റെ കണക്ക് പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അതില്‍ കുറവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം.
മഹാമാരിയെ വ്യാജവാര്‍ത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം. വസ്തുതകള്‍ മനസിലാക്കാതെ തലക്കെട്ടുകള്‍ നല്‍കുന്ന മലയാള മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നത്.
മുന്‍പിന്‍ നോക്കാതെ കേന്ദ്രവിമര്‍ശനത്തിനിറങ്ങുന്നവര്‍ കേരളം എന്തുകൊണ്ട് ഇപ്പോഴും രോഗവ്യാപനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആര്‍ജവം കൂടി കാട്ടണം.
