TRENDING:

വന്ദേ ഭാരത് കടന്നുപോകവെ റെയിൽവേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം; ട്രെയിൻ സന്ധൻ ബ്രേക്ക് ഇട്ടതിനാൽ വൻ ദുരന്തം ഒഴിവായി

Last Updated:

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വന്ദേ ഭാരത് എക്സ്പ്രസ് ടെയിൻ കടന്നുപോകവെ റെയിൽവേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം കയറി. ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ സഡൺ ബ്രേക്ക് ഇട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read-'വന്ദേഭാരതിനും പാലരുവിക്കും പോകാനായി വേണാട് എക്സ്പ്രസ് പിടിച്ചിടാറില്ല'; വിശദീകരണവുമായി റെയിൽവേ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തുടർന്ന് ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ നിന്നും നീക്കിയ ശേഷമാണ് വന്ദേഭാരത് യാത്ര പുനഃരാരംഭിച്ചത്. ​​അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ പ്രവേശിച്ച വാഹനം ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഹിറ്റാച്ചി ഡ്രൈവർക്കെതിരെ കണ്ണൂർ ആർപിഎഫ് കേസെടുക്കുകയും ചെയ്തു. ​ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് റെയിൽവെ പൊലീസും ആർപിഎഫ് ഉദ്യോ​ഗസ്ഥരും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേ ഭാരത് കടന്നുപോകവെ റെയിൽവേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം; ട്രെയിൻ സന്ധൻ ബ്രേക്ക് ഇട്ടതിനാൽ വൻ ദുരന്തം ഒഴിവായി
Open in App
Home
Video
Impact Shorts
Web Stories