സംഭവം നടന്ന ബോഗിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ആർപിഎഫ് അന്വേഷണ സംഘത്തിന് കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിലാണ് രക്ഷകനായെത്തിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ.
പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പ് ഷർട്ട് ധരിച്ച ആൾ ഓടിയെത്തി തന്റെ ജീവൻ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ റെയിൽവേ പോലീസ്. ഇതുവരെയും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
advertisement
അതേസമയം, ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തിലെ പ്രതി പനച്ചമൂട് വടക്കുംകര വീട്ടിൽ സുരേഷ്‌കുമാറിനെ(50) സാക്ഷികൾക്ക് മുന്നിലെത്തിച്ച് തിരിച്ചറിയൽപരേഡ് നടത്താനൊരുങ്ങുകയാണ് അന്വേഷണസംഘം. ജയിലിൽ വെച്ചാകും തിരിച്ചറിയൽപരേഡ്. ഇതിനുശേഷം മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകൂവെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചന ചിത്രങ്ങളും വീഡിയോയും കണ്ട് പ്രതിയെ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു.
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പാലോട് സ്വദേശിയായ ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും ട്രെയിനുള്ളിൽ സുരേഷ്‌കുമാറുമായി തർക്കിക്കുന്നതായാണ് ദൃശ്യം. ഇയാൾ ട്രെയിനിനുള്ളിൽ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യംചെയ്തതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് പോലീസ് പറയുന്നത്.
മദ്യപിച്ച് കോട്ടയത്തുനിന്ന് ട്രെയിനിൽ കയറിയ ഇയാൾക്കൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, സീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ഇയാൾ അക്രമത്തിൽ പങ്കാളിയല്ല. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ ജനറൽ കംപാർട്ടുമെന്റിൽ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു കേരളത്തെ നടുക്കിയ ക്രൂരത നടന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ ജനറൽ കംപാർട്ടുമെന്റിൽ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം നടന്നത്.
Summary: The Railway Police have released the photo of the person who overpowered the accused who attacked a young woman on the train at Varkala. The individual was identified from the CCTV footage on the train. The Railway Police are now preparing to locate this individual, honour him, and present a reward for his brave act.
