പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്
ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപിഎമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല... അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ... വരും നാളുകളെല്ലാം നന്മയും സന്തോഷവും നിറഞ്ഞതാകട്ടെ... പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ.
advertisement
2019 ഫെബ്രുവരി 17ന് രാത്രി 7.35ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം ജില്ല സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്. പ്രതികളിൽ 11 പേർ 2019 ഫെബ്രുവരി 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.