TRENDING:

'കല്ലറ അടച്ചതിന്റെ പിറ്റേന്ന് രാഷ്ട്രീയ വിവാദം വേണ്ട; മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത് '; വി.ഡി. സതീശന്‍

Last Updated:

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ എല്ല പാർട്ടികളെയും, മതവിഭാഗങ്ങളെയും സാംസ്കാരിക സാമൂഹിക പ്രവർത്തകരയും ക്ഷണിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർ‌ത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് കോണ്‍ഗ്രസ് ഏകകണ്ഠമായാണെന്ന് വി.ഡി. സതീശന്‍. ഇക്കാര്യത്തിൽ താനോ, കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. മുതിർന്ന നേതൃത്വത്തിന്റെ ഉപദേശത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.
advertisement

ഒരു പാർട്ടി എന്ന നിലയിൽ എല്ലാവരും വ്യത്യസ്തമായ തീരുമാനം പറഞ്ഞുകാണും. അത് ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ല. ഇപ്പോൾ ഒരു തീരുമാനം മാത്രമേയുള്ളു. അതിന്റെ പേരിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു. തിരുവനന്തുപുരത്ത് വച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ എല്ല പാർട്ടികളെയും, എല്ലാ മതവിഭാഗങ്ങളെയും സാംസ്കാരിക സാമൂഹിക പ്രവർത്തകരയും ക്ഷണിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർ‌ത്തു.

Also read-കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം; ഉദ്ഘാടകൻ മുഖ്യമന്ത്രി; അധ്യക്ഷൻ കെ. സുധാകരൻ

advertisement

ഒരു പാർട്ടി എന്ന നിലയിൽ എല്ലാവരും വ്യത്യസ്തമായ തീരുമാനം പറഞ്ഞുകാണും. അത് ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ല. ഇപ്പോൾ ഒരു തീരുമാനം മാത്രമേയുള്ളു. അതിന്റെ പേരിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കല്ലറ അടച്ചതിന്റെ പിറ്റേന്ന് രാഷ്ട്രീയ വിവാദം വേണ്ട; മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത് '; വി.ഡി. സതീശന്‍
Open in App
Home
Video
Impact Shorts
Web Stories