പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് സതീശൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേര് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിലാണെന്നും സതീശൻ പരിഹസിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ;
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്കാം പൊയിൽ നിന്നും മേപ്പാടി വരെ വയനാട്ടിലേക്ക് 7 കി.മീറ്റർ നീളമുള്ള ഒരു തുരങ്ക പാത. ചെലവ് 900 കോടി. ചില സംശയങ്ങൾ.
Also Read താമരശ്ശേരി ചുരം ബദൽ തുരങ്ക പാത നിർമ്മാണത്തിന് തടസ്സമെന്ത്?
advertisement
1. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സർവ്വേയോ, സാധ്യതാ പഠനമോ നടത്തിയോ ? ഇല്ല.
2. ഇത് പോലത്തെ മെഗാ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ വേണ്ട പാരിസ്ഥിതിക ആഘാത പഠനം നടത്തിയോ ? ഇല്ല.
3. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയോ ? ഇല്ല.
4. 7 കി.മീറ്റർ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി ? അറിയില്ല.
5. 2019 ലും 20 ലും വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പശ്ചിമഘട്ട മലനിരകൾ തുളച്ചാണ് തുരങ്ക പാത ഉണ്ടാക്കുന്നത് എന്നറിയാമോ? അറിയാം.
6. ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ജൈവ വൈവിധ്യ കലവറയാണ് ഈ പദ്ധതിയിലൂടെ തകരാൻ പോകുന്നത് എന്നറിയാമോ? മൗനം.
7. യാതൊരു പഠനവും പൊതു ചർച്ചയും കൂടാതെ ഒന്നുമറിയാതെ നിർമ്മാണ ഉദ്ഘാടനം നടത്തിയത് ആരെ കബളിപ്പിക്കാനായിരുന്നു ? മൗനം.
പേരു് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിൽ !!!