അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരൻ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സുധാകരൻ പിന്തുണ തേടിയല്ല വന്നതെന്നും മത്സരിക്കുന്നു എന്ന് പറയാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജി. സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനമുള്ള നേതാവുമാണെന്നും ഭരണകാര്യങ്ങളിൽ മിടുക്കനാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എൽഡിഎഫിന് വേണ്ടി എച്ച്. സലാമാണ് അമ്പലപ്പുഴയിൽ ജനവിധി തേടുന്നത്. വെള്ളാപ്പള്ളിയെ കണ്ടതിന് ശേഷം ജി. സുധാകരൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലേക്കാണ് പോയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Mar 16, 2026 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്?' ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശൻ
