വർഗീയ പരാമർശങ്ങളുടെ പേരിൽ വെള്ളാപ്പള്ളിയെ വിമർശിച്ച ബിനോയ് വിശ്വത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ബിനോയ് തന്റെ പക്കൽ നിന്നും മൂന്നു മാസം മുൻപു പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു. പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വി ഡി സതീശൻ. എൽഡിഎഫിനു തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
'തിരഞ്ഞെടുപ്പ് പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം. കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല' - ബിനോയ് വിശ്വം പറഞ്ഞു.
Summary: CPI State Secretary Binoy Viswam has confirmed that he received Rs 3 lakh from SNDP Yogam General Secretary Vellappally Natesan. Speaking about the transaction, Viswam stated that he had visited Natesan during the Lok Sabha election period and accepted the amount as a party fund. "There is a proper account for the money Vellappally gave. I accepted the funds only after making it clear that no improper or undue assistance would be provided in return," Binoy Viswam said.
