TRENDING:

'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷമാകും; കാന്തപുരം പറയുന്നതു കേട്ട് മാത്രം ഭരിച്ചാൽ മതിയെന്ന സ്ഥിതി': വെള്ളാപ്പള്ളി

Last Updated:

എല്‍ഡിഎഫും യുഡിഎഫും മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമെന്നും വെള്ളാപ്പള്ളി നടേശൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലീം സമു​ദായത്തെയാണ് സഹായിക്കുന്നതെന്ന് എസ്എൻഡിപിയോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയത്ത് നടന്ന എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുന്ന വെള്ളാപ്പള്ളി നടേശൻ
കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുന്ന വെള്ളാപ്പള്ളി നടേശൻ
advertisement

'കാന്തപുരം പറയുന്നതനുസരിച്ച് ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തി കേരള ​ഗവൺമെന്റ്. സ്കൂളിലെ കുട്ടികൾക്ക് സൂംബ നൃത്തം കൊണ്ടു വന്നു. ​ഗവൺമെന്റ് എന്ത് നിയമം കൊണ്ടു വന്നാലും മലപ്പുറം ജില്ലയോട് ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ അത് കുഴപ്പമായിരിക്കും. കേരളത്തിൽ മുസ്ലീം ലീ​ഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ സീറ്റ് ചോദിക്കും. മലപ്പുറത്തിന് പുറത്ത് തിരു-കൊച്ചിയിലും സീറ്റ് ചോദിക്കും. മുസ്ലീം ലീ​ഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളം ഒരു മുസ്ലിം ഭൂരുപക്ഷ നാട് ആകും.'-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ മറ്റു സമുദായക്കാർ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവർ ജാതി പറഞ്ഞാൽ മാത്രമാണ് വിമർശനം. കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആരു ഭരിക്കാമെന്ന് തീരുമാനിക്കാം. എസ്എൻഡിപി യോ​ഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷമാകും; കാന്തപുരം പറയുന്നതു കേട്ട് മാത്രം ഭരിച്ചാൽ മതിയെന്ന സ്ഥിതി': വെള്ളാപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories