- കൊട്ടാരക്കര ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ ജംഗ്ഷൻ കഴിഞ്ഞ് സഫാരി ഹോട്ടൽ കഴിഞ്ഞുള്ള ഭാഗത്തും തിരുവനന്തപുരം ഭാഗത്തു നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ബസുകൾ വെഞ്ഞാറമൂട് ഹൈസ്കൂൾ ഭാഗത്തും സ്റ്റോപ്പുകൾ ക്രമീകരിക്കും.
- വെഞ്ഞാറമൂട്ടിൽ യാത്ര അവസാനിക്കുന്ന ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിപ്പിക്കൂ.
- കൊട്ടാരക്കര ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്കും പോകുന്ന കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ അമ്പലംമുക്ക് - പിരപ്പൻകോട് റോഡ് വഴി തിരിച്ചുവിടും. ഇതിനായി പ്രത്യേക ദിശാ ബോർഡുകൾ സ്ഥാപിക്കും.
- വെഞ്ഞാറമൂട് ജംഗ്ഷനിലെ പാർക്കിങ് ഒഴിവാക്കും. പാർക്കിങ്ങിന് ആവശ്യമായ സ്ഥലം കണ്ടെത്തി പാർക്കിങ് ക്രമീകരിക്കും. വെഞ്ഞാറമൂട് ജംഗ്ഷനിൽ പാർക്കിങ് നിരോധിച്ചു ബോർഡുകൾ സ്ഥാപിക്കും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള മൂടിയില്ലാത്ത ഓടകൾ സ്ലാബിട്ട് മൂടും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 26, 2025 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുക: വെഞ്ഞാറമൂട് ബുധനാഴ്ച മുതൽ ഗതാഗത ക്രമീകരണം