TRENDING:

കള്ളപ്പണം വെളുപ്പിക്കൽ; കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

Last Updated:

പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ  35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് 'ഓപ്പറേഷൻ ബചത്' എന്ന പരിശോധനയിൽ കണ്ടെത്തിയത്. പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ  35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
advertisement

ആദ്യബോർഡ് തീരുമാനം 'കുട്ടി നിക്ഷേപ പദ്ധതി'; കേരളാ ബാങ്ക് നമ്പർ വണ്ണാകുമെന്ന് മുഖ്യമന്ത്രി

പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ബ്രാഞ്ചുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി വിജിലൻസ് സംഘം അറിയിച്ചു. പൊള്ളച്ചിട്ടികൾ വ്യാപകമായി എല്ലാ ബ്രാഞ്ചുകളിലും നടത്തുന്നുണ്ട്.

Also Read-  മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടി രൂപയോളം ഇനാം പ്രഖ്യാപിച്ച് അമേരിക്ക

advertisement

ചിട്ടിയിലെ ആദ്യ ഗഡു ട്രഷറിയിലോ ദേശസാൽകൃത ബാങ്കുകളിലോ അടക്കണം എന്നതാണ് ചട്ടം. എന്നാൽ ഇക്കാര്യം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കെ എസ് എഫ് ഇ ജീവനക്കാർ ബിനാമി പേരിൽ ചിട്ടി പിടിക്കുന്നത് വ്യാപകമാണെന്നും പരിശോധനയിൽ തെളിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളപ്പണം വെളുപ്പിക്കൽ; കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ
Open in App
Home
Video
Impact Shorts
Web Stories