TRENDING:

പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു

Last Updated:

വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകനു നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: മഹാപ്രളയത്തിൽ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളിൽ ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് തെരുവുനായയുടെ ആക്രമമണമുണ്ടായത്. വീട്ടുമുറ്റത്തുവെച്ചാണ് കടിയേറ്റത്.
advertisement

വിജയരാജിന്റെ കയ്യിലാണ് തെരുവുനായ കടിച്ചത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകൻ സൂരജിന്റെ(7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2018ലെ പ്രളയത്തിലാണ് പനി ബാധിച്ച കുട്ടിയെ വിജയരാജ് എൻഡിആർഎഫ് സംഘത്തിനൊപ്പം ഓടുന്ന ചിത്രം ഏറെ ശ്രദ്ധേയമായത്.

Also Read-തൊടുപുഴയിൽ മൃ​ഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ; നായ ചത്തു

അതേസമയം തൊടുപുഴയിൽ മൃ​ഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃ​ഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.

advertisement

Also Read-പാലക്കാട് കറവപ്പശുവിന് പേവിഷബാധ; കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ മാസം 15 നാണ് നായ കടിച്ചത്. എന്നാല്‍ ഇന്നലെ നായ ചത്തു. തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു
Open in App
Home
Video
Impact Shorts
Web Stories