TRENDING:

വിന്‍സി അലോഷ്യസും ഷൈൻ ടോം ചാക്കോയും സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മുന്നില്‍ ഹാജരായി

Last Updated:

ഐസിസി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടി വിന്‍സി അലോഷ്യസും നടന്‍ ഷൈന്‍ ടോം ചാക്കോയും സൂത്രവാക്യം സിനിമയുടെ ഐസിസിക്കു (ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി) മുന്നില്‍ ഹാജരായി. കൊച്ചിയിലാണ് സിനിമയുടെ ഐസിസി യോഗം പുരോ​ഗമിക്കുന്നത്. ഐസിസി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. അതേസമയം, ഫിലിം ചേമ്പറിന് വനിതാ ശിശുവികസന വകുപ്പ് നോട്ടീസയച്ചിരുന്നു. വിന്‍ സിയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
News18
News18
advertisement

സിനിമ മേഖലയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി ഇന്ന് വ്യക്തമാക്കി. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍സി കൂട്ടിച്ചേർത്തു. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് തനിക്കുവേണ്ടതെന്നുമാണ് വിന്‍ സി പറഞ്ഞത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്നായിരുന്നു വിന്‍സി ആരോപിച്ച പരാതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിന്‍സി അലോഷ്യസും ഷൈൻ ടോം ചാക്കോയും സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മുന്നില്‍ ഹാജരായി
Open in App
Home
Video
Impact Shorts
Web Stories