ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ ബി ജെ പി ഏറെ മുന്നോട്ടു പോയ സാഹചര്യത്തിലാണ് പി എസ് ശ്രീധരൻപിള്ളയുടെ രഥയാത്രക്ക് സമാന്തരമായി വിശ്വാസ സംരക്ഷണ മേഖലാ യാത്രകൾ കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് നാലിടങ്ങളിൽ പദയാത്രകളും മലബാറിൽ വാഹന പ്രചരണ ജാഥയുമാണ് നടക്കുന്നത്.
ബന്ധുനിയമന വിവാദം: മന്ത്രിബന്ധുവിന് തുണയായത് എട്ടുവർഷത്തെ പ്രവൃത്തിപരിചയം
കാർത്ത്യായനിയമ്മയ്ക്ക് ലാപ്ടോപ് കിട്ടി; ആദ്യം ടൈപ്പ് ചെയ്തത് മലയാളമല്ല
advertisement
കോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന വ്യഗ്രതയും ഓഡിനൻസ് ഇറക്കാതെ ഇരട്ടത്താപ്പ് കാണിക്കുകയാണ് BJPയെന്ന ആരോപണവും ജാഥയിൽ ഉയർത്തും. മലബാറിലെ കോൺഗ്രസ് നേതാക്കൾ ജാഥയിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് പെരിയയിൽ നിന്നാണ് പര്യടനം തുടങ്ങുക . 14 ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് യാത്ര സമാപിക്കും.
