കാർത്ത്യായനിയമ്മയ്ക്ക് ലാപ്ടോപ് കിട്ടി; ആദ്യം ടൈപ്പ് ചെയ്തത് മലയാളമല്ല

Last Updated:
ആലപ്പുഴ: തൊണ്ണൂറ്റിയേഴാം വയസ്സിൽ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മയ്ക്ക് ആഗ്രഹസഫലീകരണം. ആഗ്രഹിച്ചതു പോലെ തന്നെ കാർത്ത്യായനിയമ്മയ്ക്ക് ഒരു കമ്പ്യൂട്ടർ ലഭിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആണ് ലാപ് ടോപ് സമ്മാനിച്ചത്.
സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാപരീക്ഷയിൽ 97-ം വയസ്സിൽ 98 മാർക്ക് വാങ്ങിയാണ് ആലപ്പുഴയിലെ കാർത്ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. അറിവിനോടും അക്ഷരത്തോടുമുള്ള അഭിനിവേശം കെടാതെ സൂക്ഷിച്ച കാർത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി ലാപ് ടോപ് വാങ്ങി നൽകുകയായിരുന്നു.
കാർത്യായനിയമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയതായിരുന്നു മന്ത്രി. അക്ഷരലക്ഷം തുല്യതാപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കവേ തനിക്ക് കമ്പ്യൂട്ടർ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് കാർത്ത്യായനിയമ്മ പറഞ്ഞിരുന്നു. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി ലാപ് ടോപ് വാങ്ങി നൽകുകയായിരുന്നു.
advertisement
ലാപ്ടോപ് കിട്ടിയ ഉടൻ തന്നെ കാർത്ത്യായനി അമ്മ ഇംഗ്ലീഷിൽ തന്‍റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്തവർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവെച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, SIET ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർത്ത്യായനിയമ്മയ്ക്ക് ലാപ്ടോപ് കിട്ടി; ആദ്യം ടൈപ്പ് ചെയ്തത് മലയാളമല്ല
Next Article
advertisement
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
  • മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ റവന്യൂ വകുപ്പ് തടഞ്ഞതില്‍ സംഘാടകര്‍ പ്രതിഷേധം അറിയിച്ചു

  • നദീതീര സംരക്ഷണ നിയമം ലംഘിച്ച് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം

  • തിരുനാവായയിലെ കുംഭമേളയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍; സംഘാടകര്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി

View All
advertisement