TRENDING:

വിഴിഞ്ഞം സമരത്തിലെ തീവ്രവാദി സാന്നിധ്യം; പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ NIA നിരീക്ഷണത്തില്‍

Last Updated:

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരത്തില്‍ പങ്കെടുത്തിരുന്നു .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ എൻഐഎ ഇടപെടൽ. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എ നിരീക്ഷണത്തില്‍. തിരുവനന്തപുരം നഗരം വിഴിഞ്ഞം മേഖലയിലുള്ളവരാണ് നിരീക്ഷണത്തില്‍. വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞ് കയറുന്നത് തടയാനാണ് എൻ.ഐ.എ നിരീക്ഷണം.
advertisement

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരത്തില്‍ പങ്കെടുത്തിരുന്നു . വിഴിഞ്ഞം സമരത്തില്‍ സഹകരിച്ചിട്ടുണ്ടോയെന്നും തുടര്‍ സഹകരണമുണ്ടായോ എന്ന കാര്യവുമാണ് എൻഐഎ പരിശോധിക്കുന്നത്. അതേസമയം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പി.എഫ് ഐ ഇല്ലെന്ന് എൻ ഐ എ വ്യക്തമാക്കി.

Also Read-വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് എസ്.ഐയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പത്തു പേർക്കെതിരെ കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീവ്ര ഇടത് സംഘടനാ നേതാക്കളുടെ പശ്ചാത്തലം പരിശോധിക്കുന്നുണ്ട്. ഈ നേതാക്കളുടെ ബെനാമി അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാന പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം സമരത്തിലെ തീവ്രവാദി സാന്നിധ്യം; പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ NIA നിരീക്ഷണത്തില്‍
Open in App
Home
Video
Impact Shorts
Web Stories