TRENDING:

വി.എസിൻ്റെ മകൻ അരുൺകുമാർ കായംകുളത്തോ മലമ്പുഴയിലോ മത്സരിച്ചേക്കുമെന്ന് സൂചന

Last Updated:

ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാറിന് നിലവിൽ ഡയറക്‌ടറുടെ താൽക്കാലിക ചുമതല കൂടിയുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ (VS Achuthanandan) മകൻ വി.എ. അരുൺകുമാർ (V.A. Arunkumar) നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നു സൂചന.
വി.എസ്. അച്യുതാനന്ദൻ, വി.എ. അരുൺകുമാർ
വി.എസ്. അച്യുതാനന്ദൻ, വി.എ. അരുൺകുമാർ
advertisement

ആലപ്പുഴ, പാലക്കാട് ജില്ലാക്കമ്മിറ്റികൾ ഇത് സംബന്ധിച്ച് നിർദേശിച്ചതിനാൽ കായംകുളം, അല്ലെങ്കിൽ മലമ്പുഴ മണ്ഡലങ്ങളിൽ ഒന്നിലേക്കാണ് പരിഗണന.

ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാറിന് നിലവിൽ ഡയറക്‌ടറുടെ താൽക്കാലിക ചുമതല കൂടിയുണ്ട്.

വി.എസിനെ 2001 മുതൽ 2016 വരെ നിയമസഭയിലെത്തിച്ചത് മലമ്പുഴ മണ്ഡലമാണ്. എന്നാൽ കായംകുളത്തിനാകും പ്രഥമ പരിഗണന. രണ്ടു തവണ മത്സരിച്ച് വിജയിച്ച യു. പ്രതിഭയാണ് ഇവിടെ എം.എൽ.എ.

പാർട്ടി അംഗമല്ലെങ്കിലും മത്സരിപ്പിക്കുന്നതിന് തടസമില്ല. അരുൺകുമാർ മത്സരിച്ചാൽ ഉണ്ടാവാൻ സാധ്യതയുള്ള വി.എസ്. എഫെക്ടിലാണ് പാർട്ടി പ്രതീക്ഷ.

advertisement

വാർത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അരുൺകുമാർ മാതൃഭൂമിയോട് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Late former Chief Minister V.S. Achuthanandan's son V.A. Arunkumar is likely to contest the assembly elections as a CPM candidate. Since the Alappuzha and Palakkad district committees have suggested this, consideration is being given to one of the Kayamkulam or Malampuzha constituencies. IHRD Assistant Director Arunkumar is currently holding the temporary charge of the director. Malampuzha constituency was the constituency where VS was elected to the assembly from 2001 to 2016. However, Kayamkulam will be the first consideration. U. Pratibha, who has contested and won twice, is the MLA here

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി.എസിൻ്റെ മകൻ അരുൺകുമാർ കായംകുളത്തോ മലമ്പുഴയിലോ മത്സരിച്ചേക്കുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories