TRENDING:

ബി.ജെ.പി പറയുന്നത് കോണ്‍ഗ്രസ് ഏറ്റുപാടുകയാണെന്ന് വി.എസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ശബരിമല വിഷയത്തില്‍ ബി.ജെ.പി പറയുന്നത് കോണ്‍ഗ്രസ് ഏറ്റുപാടുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.
advertisement

പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയെ ആദ്യം ഇരുകൂട്ടരും പിന്തുണച്ചു. ബി.ജെ.പി മലക്കം മറിഞ്ഞതോടെ കോണ്‍ഗ്രസും അതേ നിലപാടു സ്വീകരിച്ചു. വീണ്ടുമൊരു വിമോചന സമരത്തിനു സാധ്യതയുണ്ടോയെന്നു നോക്കുകയാണ്.

ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ നടന്ന മണ്ണില്‍ച്ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്നു പറയാന്‍ രമേശ് ചെന്നിത്തലയ്ക്കു നാണമില്ലേ? ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ നടത്തിയതു കോണ്‍ഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമോയെന്നും വി.എസ് ചോദിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പി പറയുന്നത് കോണ്‍ഗ്രസ് ഏറ്റുപാടുകയാണെന്ന് വി.എസ്