പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപമുണ്ടാകും: പി.സി ജോര്‍ജ്
Last Updated:
തിരുവനന്തപുരം: പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തെത്തിയ ജലന്ധര്‍ രൂപതയിലെ വൈദികനായ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം പരാമര്‍ശിച്ചായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
'അച്ചന്‍ പൂട്ടിക്കെട്ടിയ മുറിയ്ക്കകത്താണ് മരിച്ചത്. രണ്ടു ദിവസമായി ഹൈപ്രഷറില്‍ വേദനിക്കുകയായിരുന്നെന്നും പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട വക്കീല്‍ നിന്നനിലയില്‍ സ്വര്‍ഗത്തില്‍ പോയി. അതുപോലൊരു സ്വര്‍ഗത്തില്‍ പോക്കാകാം ഈ അച്ചന്റേതും.' പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
advertisement
ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതു ശരിയല്ല. ശബരിമല വിഷയത്തോടെ ഹിന്ദു സമുദായം ഒന്ന് ഉണര്‍ന്നിട്ടുണ്ട്.
സ്ത്രീയെ ശബരിമലയിലേക്കു വലിച്ചുകയറ്റിക്കൊണ്ടുപോയ ഐ.ജി എസ്. ശ്രീജിത്ത് അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോര്‍ജ് ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 6:44 PM IST


